ഗ്രീഷ്‌മ വീട്ടിലേക്ക്‌ ഷാരോണിനെ 
വിളിച്ചുവരുത്തിയെന്ന്‌



തിരുവനന്തപുരം കഷായത്തിൽ വിഷം കലർത്തി കൊടുത്ത ദിവസം പ്രതി ഗ്രീഷ്‌മ കൊല്ലപ്പെട്ട ഷാരോൺ രാജിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയതായി മജിസ്ട്രേട്ട്‌ മൊഴി നൽകി. പൊലീസ്‌ കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക്‌ ശ്രമിച്ചതിനെത്തുടർന്ന്‌ മൊഴിയെടുത്തപ്പോൾ ഗ്രീഷ്‌മ ഇക്കാര്യം വെളിപ്പെടുത്തിയതായും തിരുവനന്തപുരം ജെഎഫ്‌സിഎം (രണ്ട്‌) മജിസ്ട്രേട്ടായിരുന്ന എ അനീസ വിചാരണകോടതിയെ അറിയിച്ചു. ഷാരോൺ വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്‌മ പൊലീസ്‌ കസ്റ്റഡിയിലിരിക്കെ ശുചിമുറി ശുചീകരണത്തിന്‌ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. മെഡി. കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ നിർദേശപ്രകാരം മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ 14ന്‌ ഫോണിലൂടെയാണ്‌ ഷാരോണിനെ വീട്ടിലേക്ക്‌ ക്ഷണിച്ചത്‌. അമ്മയും അമ്മാവനും പുറത്തുപോയെന്ന്‌ സന്ദേശമയച്ചതിനെ തുടർന്നാണ്‌ ഷാരോൺ വീട്ടിലെത്തിയതെന്ന്‌ ഗ്രീഷ്‌മ മൊഴി നൽകിയിരുന്നു. കഷായ ചലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാൻ അമ്മ കഴിച്ചുകൊണ്ടിരുന്ന കഷായം തിളപ്പിച്ചാണ് നൽകിയത്‌. മൊഴിനൽകുമ്പോൾ ഗ്രീഷ്‌മ ബോധവതിയായിരുന്നുവെന്നും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീർ മുമ്പാകെ പറഞ്ഞു. ഗ്രീഷ്മയുടെയും ഷാരോണിന്റെയും ശബ്ദം തിരുവനന്തപുരം ഫോറൻസിക് ലാബിൽ വിദഗ്ധപരിശോധന നടത്തി തിരിച്ചറിഞ്ഞതായി സയന്റിഫിക്‌ ഓഫീസർ വി വിനീതും മൊഴി നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അൽഫാസ് മഠത്തിൽ എന്നിവർ ഹാജരായി. വിചാരണ വ്യാഴാഴ്ച തുടരും. Read on deshabhimani.com

Related News