ഒപിയിൽ തിരക്കേറുന്നു; കൗണ്ടറും കൂട്ടണം

ജനറൽ ആശുപത്രിയിലെ ഒപി ടിക്കറ്റിനുള്ള തിരക്ക്


തിരുവനന്തപുരം  മഴക്കാലപൂർവ രോഗങ്ങൾ വർധിച്ചതോടെ ജനറൽ ആശുപത്രിയിലെ ഒപിക്ക്‌ മുന്നിലെ ക്യൂവിനും നീളം കൂടി. രാവിലെയാണ്‌ തിരക്ക്‌ കൂടുതൽ.  ഇ ഹെൽത്ത്‌ വഴിയുള്ള ഒപിയിൽ അഞ്ച്‌ കൗണ്ടറാണുള്ളത്‌. ചില സമയങ്ങളിൽ സെർവർ ഡൗൺ ആകുന്നതും പ്രശ്‌നമാണ്‌. തിങ്കളാഴ്‌ച ദിവസങ്ങളിൽ സധാരണഗതിയിൽ തിരക്ക്‌ കൂടുതലാണ്‌. തിരക്ക്‌ കൂടുമ്പോൾ രോഗികൾ കൂടുതൽ സമയം വരിയിൽ നിൽക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു. ഏകദേശം 3000 പേരാണ്‌ ഒപിയിൽ എത്തുന്നത്‌.  ഒരു കൗണ്ടർ വഴി 600 ഒപി ടിക്കറ്റ്‌ നൽകേണ്ടി വരും. ഇത്‌ പ്രതിസന്ധിയാണ്‌. നേരത്തേ ജനറൽ ആശുപത്രിയിൽ കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിൽ 75 ഒപി ടിക്കറ്റാണ്‌ നൽകിയിരുന്നത്‌. കഴിഞ്ഞ ഫെബ്രുവരി 15 മുതൽ സമയം തീരുന്നതുവരെ എല്ലാവർക്കും ഒപി ടിക്കറ്റ്‌ നൽകുന്നുണ്ട്‌.  എന്നാൽ ഈ വിവരം എല്ലാവരിലേക്കും എത്തിയിട്ടില്ലാത്തതിനാൽ ഒ പി ടിക്കറ്റ്‌ കിട്ടാതിരിക്കുമോ എന്ന ആശങ്കയിൽ ധാരാളം പേർ രാവിലെ ഒരുമിച്ച്‌ ഒപിയിൽ എത്തുന്നത്‌ തിരക്ക്‌ വർധിക്കാൻ കാരണമാകുന്നു. രാവിലെ ഏഴു മുതൽ പകൽ ഒന്നു വരെയാണ്‌ ഒപി സമയം.  ഒപി വിഭാഗത്തിലെത്തുന്ന രോഗികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന്‌ മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരത്ത്‌ നടത്തുന്ന അടുത്ത സിറ്റിങ്ങിൽ വിഷയം പരിഗണിക്കുന്നുണ്ട്‌.ജനറൽ ആശുപത്രിയുടെ നവീകരണത്തിനായുള്ള മാസ്റ്റർപ്ലാൻ അവസാനഘട്ടത്തിലാണ്‌. ദിവസങ്ങൾക്കുള്ളിൽ അന്തിമ രൂപമാകും. പുതിയ ഒപി ബ്ലോക്കിൽ 15 കൗണ്ടറുകളാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഇത്‌ യാഥാർഥ്യമാകുന്നതോടെ വരി നിൽക്കാതെ തന്നെ രോഗികൾക്ക്‌ ഒപി ടിക്കറ്റ്‌ എടുക്കാം. Read on deshabhimani.com

Related News