അറിവിന്റെ ഉത്സവം 
രണ്ടാംഘട്ടം ഇന്ന്‌



തിരുവനന്തപുരം അറിവിന്റെ മുറ്റത്ത്‌ അക്ഷരപ്പൂക്കൾ പുഞ്ചിരി തൂകും. ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ സീസൺ 13ന്റെ ഉപജില്ലാ മത്സരങ്ങൾ 12 കേന്ദ്രത്തിലായി ബുധനാഴ്ച നടക്കും. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന്‌ ഉദ്‌ഘാടന സമ്മേളനം. പത്തിന്‌ മത്സരം ആരംഭിക്കും. വിദ്യാർഥികളുടെ ആഴത്തിലുള്ള വിജ്ഞാനത്തിന്റെയും വായനയുടെയും പ്രതിഭയുടെയും മാറ്ററിയുംവിധമാണ്‌ മത്സരം. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ്‌ വിവിധ കേന്ദ്രങ്ങളിൽ മത്സരം ഉദ്‌ഘാടനം ചെയ്യുക. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ വർക്കല ഗവ. എച്ച്‌എസ്‌എസിൽ വി ജോയി എംഎൽഎ നിർവഹിക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്‌കൂളിൽനിന്ന്‌ വിജയികളായ രണ്ടുവീതം പേരാണ്‌ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുക. വിജയികളായവർ ദേശാഭിമാനിയിൽനിന്ന് ലഭിച്ച സാക്ഷ്യപത്രം കൊണ്ടുവരണം. സാക്ഷ്യപത്രം ലഭിക്കാത്തവർ സ്‌കൂളിന്റെ ലെറ്റർപാഡിൽ കത്ത്‌ കൊണ്ടുവരണം. അല്ലാത്തവർക്ക്‌ മത്സരത്തിൽ പങ്കെടുക്കാനാകില്ല. ഉപജില്ലയിൽ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക്‌ പ്രത്യേക പുരസ്‌കാരമുണ്ട്‌. സ്‌കൂൾതല വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാന പുസ്‌തകവും ഉപജില്ലാ മത്സരവേദിയിൽ വിതരണം ചെയ്യും.ഹൈംഗൂഗിൾ ടിവി, വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, കേരള ബാങ്ക്‌, സിയാൽ, സൂര്യഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ മത്സരവും സമ്മാനവും സ്‌പോൺസർ ചെയ്യുന്നത്‌. ഉപജില്ലാ വിജയികൾക്ക്‌ ഓരോ വിഭാഗത്തിലും ആയിരം രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക്‌ 500 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. Read on deshabhimani.com

Related News