ചരക്കു​ഗതാ​ഗത പണിമുടക്ക്: 
സംയുക്ത കണ്‍വന്‍ഷന്‍ നടത്തി

ഗുഡ്‌സ് ട്രാൻസ്‌പോർട് വർക്കേഴ്സ് ആൻഡ‍് ഓണേഴ്‌സ് കോ–ഓർഡിനേഷൻ ജില്ലാ കൺവൻഷൻ സിഐടിയു 
സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം  ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പണിമുടക്കിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളികളുടെയും ഉടമകളുടെയും സംയുക്ത കൺവൻഷൻ നടത്തി.  ജില്ലാ കൺവൻഷൻ കേരള മോട്ടോർ കോൺഫെഡറേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പൊലീസ് ആർടിഒ മൈനിങ് ആൻഡ് ജിയോളജി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക, തൊഴിലാളികളിൽനിന്ന്‌ കനത്ത പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, പാസും അളവുതൂക്കവും ഉറവിടങ്ങളിൽ ഉറപ്പാക്കുക, വാഹനങ്ങൾക്ക് വൻതുക പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കുക, വാടകപുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒക്ടോബർ നാലിന് ചരക്ക് ഗതാഗത മേഖലയിൽ 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്.   സിഐടിയു സംസ്ഥാന കമ്മിറ്റിയം​ഗം എൻ സുന്ദരൻ പിള്ള, വി ആർ പ്രതാപൻ, വി എസ് ശ്രീകാന്ത്, പി എസ് ജയചന്ദ്രൻ, പുത്തൻപള്ളി നിസാർ, പട്ടം ശശിധരൻ, മലയിൻകീഴ് ചന്ദ്രൻ നായർ, എ സക്കീർ, സതീഷ് കുമാർ, ചൂരനാട് ചന്ദ്രശേഖരൻ നായർ, ചാല വിജയൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News