മരിച്ചവരുടെ വീടുകളിൽ ആശ്വാസവുമായി മന്ത്രിമാരെത്തി

മന്ത്രിമാരായ സജി ചെറിയാൻ, ആന്റണിരാജു എന്നിവർ ശബരിയാറിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു


കോവളം  വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ ആശ്വാസവുമായി മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവുമെത്തി. കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപ വീതം മന്ത്രിമാർ കൈമാറി.  പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. പൂന്തുറ സ്വദേശികളായ ജോസഫ്, സ്റ്റെല്ലസ് എന്ന ഡേവിഡ്‌സൺ, വിഴിഞ്ഞം സ്വദേശി ശബരിയാർ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ശനിയാഴ്ച തന്നെ നീക്കം ചെയ്യാൻ ആരംഭിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി.മരിച്ച ശബരിയാറിന്റെ വീട്ടിലാണ് മന്ത്രിമാർ ആദ്യം എത്തിയത്. കടലിൽപോകുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. വ്യാഴാഴ്ച മന്ത്രി വി ശിവൻകുട്ടിയും  മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം പണിയുന്നത് കാരണം പഴയ ഹാര്‍ബറിലേക്ക് ബോട്ടുകള്‍ കയറുന്നതിനുള്ള കവാടം ചുരുങ്ങിവരുന്നതായും ഈ ഭാഗത്ത് മണല്‍ നിറഞ്ഞ് അപകടം പതിവാകുന്നതായും അപകടദിവസം സ്ഥലം സന്ദർശിച്ചപ്പോൾ മന്ത്രിമാരോട് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു.   Read on deshabhimani.com

Related News