കുറ്റിച്ചൽ സമ്പൂർണ 
ഡിജിറ്റൽ പേയ്മെന്റ് ഗ്രാമം



കാട്ടാക്കട    ഭാരതത്തിലെ ആദ്യ ട്രൈബൽ ഡിജിറ്റൽ പേയ്മെന്റ് ഗ്രാമമായി കുറ്റിച്ചൽ പഞ്ചായത്ത് ചരിത്രത്തിൽ ഇടം നേടുന്നു. പി എൻ പണിക്കർ ഫൗണ്ടേഷനാണ് രാജ്യത്തെ അപൂർവമായ ഈ ബഹുമതിക്ക് കുറ്റിച്ചൽ ട്രൈബൽ പഞ്ചായത്തിനെ രൂപാന്തരപ്പെടുത്തിയത്. ഗാന്ധിജയന്തി ദിനത്തിൽ പകൽ 11ന്‌ കുറ്റിച്ചൽ പഞ്ചായത്തിലെ പങ്കാവ് കോളനിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രഖ്യാപിക്കും. മന്ത്രി ഒ ആർ കേളു മുഖ്യാതിഥിയാകും. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനാകും. ഭാരതത്തിലെ 8.33 ശതമാനം വരുന്ന എല്ലാ ട്രൈബൽ ജനതയേയും ഡിജിറ്റൽ പേയ്മെന്റിലൂടെ ഫിനാൻഷ്യൽ ഇൻക്ലൂഷന്റെ ഭാഗമായി ഡിജിറ്റൽ പേയ്മെന്റ് അഭ്യസിപ്പിച്ച് അവരുടെ പണമിടപാടുകൾക്ക് സുതാര്യത ഉണ്ടാക്കണമെന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക നിർദേശാനുസരണം പി എൻ പണിക്കർ ഫൗണ്ടേഷൻ ഇന്ത്യയിൽ മൂന്ന് വർഷംകൊണ്ട് ഈ പദ്ധതി നടപ്പിലാക്കുന്നു. ഒന്നാം ഘട്ടത്തിൽ കേരളം, ഒഡിഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും രണ്ടാംഘട്ടത്തിൽ ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും മൂന്നാംഘട്ടത്തിൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കും. 1980കളിൽ പി എൻ പണിക്കരാണ് ഇന്ത്യയിൽ ആദ്യമായി ട്രൈബൽ ഗ്രാമങ്ങളിൽ സമ്പൂർണ സാക്ഷരത യാഥാർഥ്യമാക്കിയത്. Read on deshabhimani.com

Related News