കഥകളിയില്‍ ഒഥല്ലോയെ പരിചയപ്പെടുത്തി ജവഹര്‍ നവോദയ

ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയത്തിൽ ഇംഗ്ലീഷ് വിഭാഗം ഒഥല്ലോയെ അടിസ്ഥാനമാക്കി നടത്തിയ കഥകളിയില്‍നിന്ന്


തിരുവനന്തപുരം പുതുതലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തി ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയം. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കഥകളി പഠനക്ലാസും ഷേക്സ്പിയർ നാടകമായ ഒഥല്ലോയെ അടിസ്ഥാനമാക്കിയുള്ള കഥകളിയും സംഘടിപ്പിച്ചത്. ടു ഡൈ അപ്പോൺ എ കിസ്: ദി ഗ്രീൻ മോൺസ്റ്റേർസ് എംബ്റേസ് എന്ന പേരിൽ നടന്ന കഥകളിയിൽ ഫാക്ട് മോഹനൻ ഒഥല്ലോയായും മധു വാരണാസി ഡെസ് ഡെമോണയുമായി പകർന്നാടി. ആർ‌എൽ‌വി അർജുൻ സുബ്രമണിയൻ ഇയാഗോയെയും അഭിനവ് അശോകൻ എമിലിയയെയും അവതരിപ്പിച്ചു. കഥകളി പഠനക്ലാസ് പ്രശസ്ത കഥകളി കലാകാരനും ഇംഗ്ലീഷ് അധ്യാപകനുമായ മധു വാരണാസിയാണ് നയിച്ചത്. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് വിഭാഗം പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്റർ ‘ഒലീവ് ഗ്രീൻസ്’ അദ്ദേഹം പ്രകാശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൽ മീനാകുമാരി അധ്യക്ഷയായി. ചിത്ര സി നായർ, കെ സുമിത, എം ടി റോഷ്നി, തോമസ് ജോസഫ്, അഥർവ, റയ, എയ്ഞ്ചൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News