‘കതിർമണി' ജൂൺ 20ന് വിപണിയിൽ



ചിറയിൻകീഴ് ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്തിന്റെ ‘കതിർ മണി' ബ്രാന്റ്‌ അരി ജൂൺ 20ന് വിപണിയിൽ എത്തും. ബ്ലോക്ക് പ്രദേശത്തെ 220 ഹെക്ടർ വയലുകളിൽ ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച നാടൻ അരിയാണ് ‘കതിർ മണി' എന്ന പേരിൽ മാർക്കറ്റിലെത്തുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള 26.90 രൂപ വില നൽകി ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് കർഷകരിൽനിന്ന് നെല്ല് സംഭരിക്കും. ഇത് മുദാക്കലിലെ അഗ്രോ സർവീസ് സെന്ററിന് കൈമാറും. ഹരിത കർമസേന നെല്ല് കുത്തി അരിയാക്കി ബ്രാൻഡഡ് ബാഗുകളിൽ ബ്ലോക്ക് പഞ്ചായത്ത്‌ വഴി വിപണിയിലെത്തിക്കും. ആദ്യഘട്ടത്തിൽ കിഴുവിലം വലിയ ഏലായിലെ കർഷക കൂട്ടായ്മ ഉൽപ്പാദിപ്പിച്ച 5 ടൺ ജൈവ നെല്ല് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുഭാഷ് ഏറ്റുവാങ്ങി. ബ്ലോക്ക് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബിഡിഒ എൽ ലെനിൻ, കൃഷി അസി.ഡയറക്ടർ എ നൗഷാദ്, ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ മോഹൻദാസ്, അഗ്രോ സർവീസ് സെന്റർ സെക്രട്ടറി സുന്ദരേശൻ നായർ, കൃഷി ഓഫീസർമാരായ അഭിജ, രാഖി, പാടശേഖര സമിതി സെക്രട്ടറി വിജയകുമാർ, അനിൽദേവ്, അനി തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News