കവടിയാർ കൊട്ടാരവളപ്പിലും "സുഭിക്ഷകേരളം'



  തിരുവനന്തപുരം സംസ്ഥാന  സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കവടിയാർ കൊട്ടാരവളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പാളയം ഏരിയ കർഷക സമിതിയുടെയും കവടിയാർ കാർഷിക സൊസൈറ്റിയുടെയും  ആഭിമുഖ്യത്തിലാണ് പച്ചക്കറി കൃഷി.  ഗൗരി പാർവതി ബായി  വാഴത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. നല്ലൊരു സംരംഭത്തിനാണ് സർക്കാരിന്റെ പ്രഖ്യാപനത്തോടെ തുടക്കം കുറിച്ചതെന്ന്‌  ഗൗരി പാർവതി ബായി പറഞ്ഞു. കർഷക സമിതിയും സൊസൈറ്റിയും ആവശ്യമറിയിച്ചപ്പോൾ കൊട്ടാര ഭൂമിയിൽ രണ്ട്‌ ഏക്കർ സ്ഥലം കൃഷിക്കായി വിട്ട് നൽകുകയായിരുന്നു.  ഗൗരി ലക്ഷ്മി ബായി, മകൻ ആദിത്യ വർമ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ, വി കെ പ്രശാന്ത് എംഎൽഎ, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, ലോക്കൽ സെക്രട്ടറി എ സുനിൽകുമാർ,  ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ പ്രദീപ്, ജി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News