നടീൽ ഉത്സവത്തിന് തുടക്കമായി



  വെഞ്ഞാറമൂട് സംസ്ഥാന സർക്കാർ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിസിപിഐ എം  പാങ്ങോട്, ഭരതന്നൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ചു. പാങ്ങോട് ലോക്കലിലെ കൊച്ചാലുംമൂട്ടിൽ നാലര ഏക്കറിൽ വാഴകൃഷിയും പ്രദേശത്തെ 4 കുളങ്ങളിൽ മത്സ്യകൃഷിയും ഭരതന്നൂർ ലോക്കലിലെ മാറനാട് ഏലായിൽ മരച്ചീനി കൃഷിയുമാണ് ആരംഭിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, ഇ എ സലിം, എൻ ബാബു, എസ് സതീശൻ, കെ പി സന്തോഷ്‌കുമാർ, എം സെയ്ഫുദ്ദീൻ, ആർ  രാജേന്ദ്രൻപിള്ള, കെ അനിൽകുമാർ, ആർ കെ ജയകുമാർ, ഹേമന്ദ്, ആർ സുഭാഷ്, ചന്ദ്രബാബു, രാജ്കുമാർ, എ എൻ അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News