കയർ തൊഴിലാളികൾ പ്രതിഷേധിച്ചു
ആറ്റിങ്ങൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ആറ്റിങ്ങൽ കയർ പ്രോജക്ട് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ സുഭാഷ് അധ്യക്ഷനായി. സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മംഗലപുരം ഏരിയ സെക്രട്ടറി വേങ്ങോട് മധു, ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് എം മുരളി, ബി ചന്ദ്രികാമ്മ, കഠിനംകുളം സാബു, എം എം ഇബ്രാഹിം, ആർ അജിത്ത്, പി മണികണ്ഠൻ, ജി വ്യാസൻ,ഡി ജയകുമാർ ബി എൻ സൈജുരാജ്, സി സുര,കെ അനിരുദ്ധൻ, ആർ അംബിക എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ സായികുമാർ സ്വാഗതം പറഞ്ഞു. കൂലി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അനുവദിക്കുക, തൊഴിലാളികളിൽനിന്ന് ഈടാക്കിയ തൃഫ്റ്റ് തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. Read on deshabhimani.com