ഡിജിറ്റൽ സർവകലാശാല ബിരുദദാനം

ഡിജിറ്റൽ സർവകലാശാല ബിരുദദാനത്തിൽ പങ്കെടുത്തവർ


കഴക്കൂട്ടം വൈജ്ഞാനിക മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രാജ്യത്തിന് മാതൃകയാകുകയാണെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ഡിജിറ്റൽ സർവകലാശാലയുടെ രണ്ടാമത് ബിരുദദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. 2024 അക്കാദമിക വർഷം വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ 261 കുട്ടികൾക്ക് ഗവർണർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ബോർഡ് ഓഫ് ഗവേർണൻസ് ചെയർമാൻ പ്രൊഫ.  വിജയ്  ചന്ദ്രു അധ്യക്ഷനായി.  വൈസ് ചാൻസലർ  പ്രൊഫ. സജി ഗോപിനാഥ്, ഇൻഫോസിസ് സഹസ്ഥാപകൻ  എസ്ഡി ഷിബുലാൽ, യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. എ മുജീബ്,   യൂണിവേഴ്സിറ്റി ഡീൻ (അക്കാദമികം) പ്രൊഫ. എസ് അഷ്റഫ് , പരീക്ഷാ കൺട്രോളർ പ്രൊഫ.  സാബു എം തമ്പി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News