നെവിൻ ഡാൽവിന്‌ 
വിട നൽകി നാട്‌

നെവിൻ ഡാൽവിന്റെ മൃതദേഹത്തിൽ മന്ത്രി ജി ആർ അനിൽ 
അന്തിമോപചാരം അർപ്പിക്കുന്നു


വിളപ്പിൽ  ഡൽഹിയിലെ ഐഎഎസ് പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ച നെവിൻ ഡാൽവിന്‌ കണ്ണീരിൽ  കുതിർന്ന യാത്രാമൊഴി. മൃതദേഹം ചൊവ്വ രാവിലെ എട്ടിന്‌ വിളവൂർക്കൽ തച്ചോട്ടുകാവ്‌ പിടാരം ഡേൽ വില്ലയിൽ എത്തിച്ചു.  ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി ജി ആർ അനിൽ, ഐ ബി സതീഷ് എംഎൽഎ, രമേശ് ചെന്നിത്തല, സിപിഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കലക്ടർ അനുകുമാരി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർടി  നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ രാവിലെ 10.30ന് നടന്നു. Read on deshabhimani.com

Related News