തൃശൂർ സഹോദയ അത്ലറ്റിക് മീറ്റ് കുന്നംകുളത്ത് നാളെ മുതൽ

അത്‌ലറ്റിക് മീറ്റിന്റെ വരവറിയിച്ച് കുന്നംകുളം നഗരത്തിൽ നടത്തിയ റോഡ് ഷോ


 കുന്നംകുളം  തൃശൂർ സഹോദയ സംഘടിപ്പിക്കുന്ന സിബിഎസ്ഇ വിദ്യാലയങ്ങളുടെ അതലറ്റിക് മീറ്റ് 2024  2, 3, 4 തിയതികളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടക്കും. 61 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം കായിക താരങ്ങൾ പങ്കെടുക്കും.  ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേളയുടെ ഉദ്ഘാടനം  2 ന് രാവിലെ രാവിലെ  9 ന്‌ എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.  നാലുവിഭാഗങ്ങളിലായി  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  60 ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. മത്സരങ്ങൾ  4 ന് സമാപിക്കും.   സഹോദയ അതലറ്റിക് മീറ്റ് 2024  വിളംബരം ചെയ്ത് റോഡ് ഷോ നടത്തി. കുന്നംകുളം ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ‘റോഡ് ഷോ'  സ്കൂൾ പ്രിൻസിപ്പൽ ഫാ. ലിജോ പോൾ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News