ദേശാഭിമാനിയെ 
നെഞ്ചോടുചേര്‍ത്ത്‌ ഇട്ടൂപ്പ്

പത്രവായനയില്‍ ഇട്ടൂപ്പ്


ചാലക്കുടി തൊണ്ണൂറ്റിയഞ്ച് വയസ്സ്‌ പിന്നിടുമ്പോഴും ദേശാഭിമാനി പത്രം നെഞ്ചോടുചേർത്ത്‌ ഇട്ടൂപ്പ്. തച്ചുടപ്പറമ്പ് മൽപ്പാൻ വീട്ടിൽ ഇട്ടൂപ്പാണ് വാർധക്യത്തിലും ദേശാഭിമാനി പത്രവായന ജീവിതചര്യയാക്കിയിരിക്കുന്നത്. 1952ലെ തെരഞ്ഞെടുപ്പിനു ശേഷമാണ് പത്ര വായന തുടങ്ങിയത്.  മദ്രാസിൽ ഹോട്ടൽ ജോലി നോക്കിയിരുന്ന സമയത്ത് ബീഡിതെറുപ്പ് തൊഴിലാളികൾ വട്ടമിട്ടിരുന്ന് ദേശാഭിമാനി വായിക്കുന്നത് കണ്ടാണ് പത്രവായന ശീലമാക്കിയത്. അന്ന് ഇട്ടൂപ്പിന് വയസ്സ്‌ 20. ഹോട്ടലിലെ ജോലി മതിയാക്കി ഡ്രൈവറായതോടെ പത്രം പണം കൊടുത്ത് വാങ്ങിത്തുടങ്ങി. ഒരാഴ്ചത്തെ പത്രം ഒരുമിച്ചാണ് അന്ന് കിട്ടാറ്. മദ്രാസ്, ദുബായ്, ഭിലായ് എന്നിവിടങ്ങളിലെല്ലാം ജോലി നോക്കിയ ഇട്ടൂപ്പ് 1990 ൽ നാട്ടിൽ തിരിച്ചെത്തി.  അന്നും ഇന്നും ഇട്ടൂപ്പിന്‌ പത്രമെന്നാൽ ദേശാഭിമാനിയാണ്. സത്യമായ വാർത്തകൾ അറിയണമെങ്കിൽ ദേശാഭിമാനി വായിക്കണമെന്നാണ് ഇട്ടൂപ്പിന്റെ പക്ഷം. രാവിലെ പള്ളിയിൽ പോയി ഏഴോടെ വീട്ടിലെത്തും. തുടർന്ന് ഒമ്പത്‌ വരെ പത്രം വായന. വൈകിട്ട് നാലിനുള്ള ചായകുടിക്ക് ശേഷം രാവിലെ വായിച്ച്‌ പൂർത്തിയാക്കാത്ത വാർത്തകൾ വായിക്കാനിരിക്കും. ദേശാഭിമാനിയുടെ വാർഷിക വരിക്കാരൻകൂടിയാണ് ഇട്ടൂപ്പ്. Read on deshabhimani.com

Related News