ആശ വര്‍ക്കർമാര്‍ മാര്‍ച്ച്‌ നടത്തി

ആശ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി 
യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു


 തൃശൂർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ പണിമുടക്ക്  നടത്തി. ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അജിത രാജൻ അധ്യക്ഷയായി.   ശൈലി ആപ്പ് വഴി സർവേ ചെയ്യുന്നതിന് ഉപകരണങ്ങൾ നൽകുക, സർവേ ചെയ്യാൻ ഒരാൾക്ക് 20 രൂപ അനുവദിക്കുക, പെൻഷൻ പ്രായം 65 ആക്കുക,  5000 രൂപ പെൻഷൻ അനുവദിക്കുക, പിരിഞ്ഞുപോകുന്ന തൊഴിലാളിക്ക് അഞ്ചുലക്ഷം രൂപ നൽകുക, ഹോണറേറിയം 15,000 രൂപയാക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  സമരം  സിഐടിയു ജില്ലാ കമ്മിറ്റിയം​ഗം  എം  കെ   ബാലകൃഷ്ണൻ,   എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ വി പ്രഫുൽ,  സുജാത ഷാജി, ജ്യോതി സുനിൽ, ശശികല ശ്രീവത്സൻ, സാജിത അഷ്റഫ്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News