മാമ്പുഴ കുമാരൻ ഇനി ഓർമ

പ്രൊഫ. മാമ്പുഴ കുമാരന്റെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പ് പൊലീസ് 
ഗാർഡ് ഓഫ് ഓണർ നൽകുന്നു


ഇരിങ്ങാലക്കുട  മലയാളസാഹിത്യത്തിലെ നിരൂപണരംഗത്തും ഇരിങ്ങാലക്കുടയിലെ സാംസ്കാരിക രംഗത്തും ആറ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന പ്രൊഫ.  മാമ്പുഴ കുമാരൻ ഇനി ഓർമ. സർക്കാരിനുവേണ്ടി  മന്ത്രി ആർ ബിന്ദു  പുഷ്‌പചക്രം അർപ്പിച്ചു.   ബുധനാഴ്‌ചയാണ്‌ മാമ്പുഴ കുമാരൻ അന്തരിച്ചത്‌. വ്യാഴം  ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേനട എം ജി റോഡിലെ ‘വരദ'   വീട്ടിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്.     സർക്കാർ ബഹുമതിയായി കേരള പൊലീസ്‌ ഗാർഡ് ഓഫ് ഓണർ നൽകി.   മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു   കലക്ടര്‍ക്ക് വേണ്ടിയും കവി രാവുണ്ണി സാഹിത്യ അക്കാദമിക്ക് വേണ്ടിയും  റീത്ത് സമര്‍പ്പിച്ചു. എഴുത്തുകാരൻ അശോകൻ ചരുവിൽ,  നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്,   പ്രൊഫ. കെ യു അരുണൻ,  പ്രൊഫ. സാവിത്രി ലക്ഷ്മണൻ,  ഡോ. ടി കെ നാരായണൻ, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. കെ എ ഗോപി, തുടങ്ങി സമൂഹത്തിന്റെ  വിവിധ മേഖലകളിൽ നിന്നുള്ളവർ    അന്ത്യോപചാരം അർപ്പിക്കാനെത്തി. Read on deshabhimani.com

Related News