അബ്‌ക വാർഷികാഘോഷം ഇന്ന് തുടങ്ങും
തൃശൂർ ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ (അബ്‌ക) വാർഷികാഘോഷം ഡിസംബർ 1,2 തീയതികളിൽ തൃശൂരിൽ നടക്കും. ജവഹർ ബാലഭവനിലും സാഹിത്യ അക്കാദമി ഹാളിലുമാണ് പരിപാടികൾ. ഡിസം. ഒന്നിന് പകൽ മൂന്നിന് ജവഹർ ബാലഭവനിൽ നടൻ ജയരാജ് വാരിയർ ഉദ്‌ഘാടനം ചെയ്യും. രണ്ടിന് രാവിലെ ഒമ്പതിന് സാഹിത്യ അക്കാദമിയിൽ പ്രതിനിധി സമ്മേളനം സാഹിത്യ നിരൂപകൻ ആഷാ മേനോൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com