തിരുനാൾ പ്രദർശനം 4 മുതൽ



ചാലക്കുടി ചാലക്കുടി പള്ളി തിരുന്നാളിനോടനുബന്ധിച്ച്‌ ജെസിഐ സംഘടിപ്പിക്കുന്ന തിരുനാൾ പ്രദർശനം നാലുമുതൽ ആറുവരെ കല്ലേലി ഹോട്ടലിന്റെ എതിർവശത്തെ ഗ്രൗണ്ടിൽ ഒരുക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, നിർമല ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ വിവിധ ആഘോഷങ്ങളും പരിപാടികളും ഒരുക്കിയിട്ടുണ്ട് . ട്രേഡ് ഫെയറിൽ ഫുഡ്കോർട്ട്, കിഡ്സ് സോൺ, അമ്യൂസ്മെന്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവയുണ്ടാകും. ശനി വൈകിട്ട് നാലിന്‌ നഗരസഭാ ചെയർമാൻ എബി ജോർജ്‌ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡിജെ നൈറ്റ്, ഡാൻസ്, സോളോ പ്രോഗ്രാംസ് എന്നിവ അരങ്ങേറും. ആറിന്‌ മാജിക്ക് ഷോ, ഇൻസ്ട്രുമെന്റൽ മ്യൂസിക്ക്‌ എന്നിവയുണ്ടാകും. പ്രദർശനത്തിൽനിന്നും ലഭിക്കുന്ന സംഖ്യയുടെ ഓഹരി ചാലക്കുടി പള്ളിയുടെ ‘കൂടൊരുക്കാൻ കൂടെയുണ്ട് '  ഭവന പദ്ധതിയിലേക്ക് നൽകും. പ്രസിഡന്റ്‌ അഡ്വ. സുനിൽ ജോസ്, ചെയർമാൻ ഈപ്പൻ തോമസ്, സെക്രട്ടറി ജോയൽ ജോസ്, ഡയറ്റ്സ് ഡേവിസ്, വിനു പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News