കൊച്ചനിയന്റെ ധീരസ്‌മരണ പുതുക്കി

ആർ കെ കൊച്ചനിയൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ സ്‌മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പുഷ്‌പചക്രം അർപ്പിക്കുന്നു


തൃശൂർ  എസ്‌എഫ്‌ഐ നേതാവായിരുന്ന  ആർ കെ കൊച്ചനിയന്റെ രക്തസാക്ഷിസ്‌മരണ പുതുക്കാൻ ആയിരങ്ങളെത്തി. സിപിഐ എം, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെമ്പാടും രക്തസാക്ഷി ദിനം ആചരിച്ചു.  എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും ഗവ. കോളേജ്‌ ‌യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന ആർ കെ കൊച്ചനിയനെ 1992 ഫെബ്രുവരി 29ന്‌ കെഎസ്‌യു ക്രിമിനലുകളാണ്‌ കൊലപ്പെടുത്തിയത്‌.   ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ  കൊച്ചനിയന്റെ വസതിയിലെ ബലികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പുഷ്‌പചക്രം അർപ്പിച്ചു. പട്ടാളക്കുന്നിൽ ചേർന്ന പൊതുയോഗം  ജില്ലാ കമ്മിറ്റിയംഗം വി പി ശരത്‌ പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. എം എസ്‌ പ്രദീപ്‌കുമാർ അധ്യക്ഷനായി. വർഗീസ്‌ കണ്ടംകുളത്തി,  കെ പി പോൾ, എം എം അവറാച്ചൻ,  ഫ്രാൻസിസ്‌ താടിക്കാരൻ, ഇ എസ്‌ അനിൽകുമാർ, സി ജെ ജോയ്‌ എന്നിവർ സംസാരിച്ചു.   കൊച്ചനിയൻ കുത്തേറ്റു‌വീണ രാമനിലയം പരിസരത്തേക്ക്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രകടനവും വൈറ്റ്‌ വളണ്ടിയർ മാർച്ചും സംഘടിപ്പിച്ചു.  രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.  കെ യു സരിത  അധ്യക്ഷയായി.  പി കെ ഷാജൻ, കെ രവീന്ദ്രൻ,  അഡ്വ. എൻ വി വൈശാഖൻ,  വിഷ്‌ണു പ്രഭാകർ,  ബി എൽ ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News