കർക്കടക വാവുബലിക്ക്‌ ക്ഷേത്രങ്ങൾ ഒരുങ്ങി



തൃശൂർ  കർക്കടക വാവുബലിക്കും പിതൃതർപ്പണങ്ങൾക്കുമായി ക്ഷേത്രങ്ങൾ ഒരുങ്ങി. ഇത്തവണ ശനി, ഞായർ ദിവസങ്ങളിൽ വാവാണ്‌. അതിനാൽ രണ്ടു ദിവസങ്ങളിലും ബലിയിടാൻ സൗകര്യമുണ്ട്‌. കൂർക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രത്തിൽ പതിനായിരംപേർക്ക്‌ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 3.30ന് ക്ഷേത്രം തുറക്കും. നാലിന്‌ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.   മൂന്നുഹാളുകളിലായി ഒരേസമയം 600 പേർക്ക്‌ ചടങ്ങുകളിൽ പങ്കെടുക്കാം. പുറത്ത്‌ വരി നിൽക്കുന്നതിന്‌ പ്രത്യേകം പന്തലിട്ടിട്ടുണ്ട്‌. പ്രഭാത ഭക്ഷണവും നൽകുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. ചാവക്കാട് പുന്നയൂർ പഞ്ചവടി വാ കടപ്പുറത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശനി പുലർച്ചെ 2.30 മുതൽ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിക്കും. ബലിതര്‍പ്പണത്തിനായി ആയിരങ്ങളെത്തും. പതിനായിരത്തിൽ അധികം പേർക്ക് സൗജന്യ പ്രഭാതഭക്ഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ പറഞ്ഞു.    വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സൗജന്യമായി സൂക്ഷിക്കാൻ ബലിതർപ്പണശാലയ്ക്ക് സമീപം പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴ മന്ദാരം കടവിലും ജില്ലയിൽ നിരവധി ക്ഷേത്രങ്ങളിലും ബലിതർപ്പണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News