ദേശീയപാതയിൽ മണ്ണിടിച്ചിൽ
വടക്കഞ്ചേരി മണ്ണിടിച്ചിൽ ഭീഷണിയിൽ വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാത. കനത്ത മഴയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തോളം സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. എട്ടോളം സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തേനിടുക്ക്, ശങ്കരം കണ്ണംതോട്, പന്നിയങ്കര, വാണിയംപാറ, കുതിരാൻ തുരങ്കത്തിന് സമീപം, കൊമ്പഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിലുണ്ടായി. ഈ മേഖലയിൽ ഏത് സമയത്തും മണ്ണിടിച്ചിലുണ്ടാകാനും സാധ്യതയുണ്ട്. അപകടസമയത്ത് ദേശീയപാതയിൽ വാഹനങ്ങൾ ഇല്ലാത്തത് രക്ഷയായി. ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. പാറക്കെട്ടുകൾ ഉൾപ്പെടെയുള്ള വൻ കുന്നുകൾ ഇടിയാൻ സാധ്യതയുള്ളതിനാൽ ദേശീയപാത അതോറിറ്റി മുൻകരുതൽ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. Read on deshabhimani.com