ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നു
തിരുവില്വാമല മഴ കുറഞ്ഞതോടെ ഭാരതപ്പുഴയിൽ ജല നിരപ്പ് താഴ്ന്നു. ഭാരതപ്പുഴയിൽ വെള്ളം ഉയർന്ന് പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമീഷൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. തീരത്തുള്ളവർ മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കമീഷൻ ഗായത്രിപ്പുഴയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രിപ്പുഴ (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിലാണ് കമീഷൻ പുതിയതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കർക്കടക വാവുബലി ഭാരതപ്പുഴയിലെ ഐവർമഠം കടവിലാണ് നടക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് വെള്ളം താഴ്ന്നുവെന്ന വാർത്ത ആശ്വാസം പകരും. അതേ സമയം വരും ദിവസങ്ങളിൽ മലമ്പുഴ ഡാം തുറക്കുകയാണെങ്കിൽ ഭാരതപ്പുഴയിൽ വെള്ളം ഉയരാനും സാധ്യതയുണ്ട്. Read on deshabhimani.com