തണൽ കെട്ടിടം തുറക്കാത്തതിനെതിരെ പ്രതിഷേധം
ആമ്പല്ലൂർ അളഗപ്പനഗര്‍ പഞ്ചായത്ത് പയ്യാക്കര വാര്‍ഡിലെ തണല്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ വയോജനങ്ങൾ പ്രതിഷേധിച്ചു. പൂട്ടിയിട്ട കെട്ടിടത്തിന് മുമ്പിൽ പ്ലക്കാർഡുയർത്തിയായിരുന്നു പ്രതിഷേധം. 2020 ൽ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം വയോജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക, മാനസികോല്ലാസത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക, വൈദ്യുതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വൈദ്യുതി രണ്ട് മാസമായി വിച്ഛേദിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ താക്കോൽ കോൺഗ്രസ് വാർഡ് അംഗം കൈവശം വച്ചിരിക്കുകയാണെന്നും പരാതിയുണ്ട്. ഗ്രാമ സഭയിൽ അടക്കം പലതവണ പരാതിപ്പെട്ടിട്ടും അധികൃതരെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വില്‍സന്‍ പറഞ്ഞു. കെ വി സണ്ണി, ഉഷ ഉണ്ണി എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com