സുരേഷ് ഗോപിയുടെ പ്രസ്താവന ദുരൂഹം: മുഹമ്മദ് റിയാസ്
തൃശൂർ കൊടകര കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ഗൂഡ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി അതിന്റെ ഉപകരണമായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. അത് ശരിവെക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന . തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ കേന്ദ്ര ഏജൻസികൾ നിലപാട് എടുക്കാത്തത്. ജനാധിപത്യത്തിന് മുകളിൽ പണാധിപത്യം ഉയരുകയാണ്. അത് കേരളത്തിൽ നടപ്പാക്കാൻ പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com