ബേയ്സ്ബോൾ ഇന്ത്യൻ ടീമിൽ സ്റ്റീവൻ ഷൈജുവും ഏതൻ ജോയിയും
തൃശൂർ ഏഷ്യൻ ബേയ്സ്ബോൾ ചാമ്പ്യൻഷിപ്പിൽ 12 വയസ്സിന് താഴെയുള്ളവരുടെ ഇന്ത്യൻ ടീമിലേക്ക് യുവ ശബ്ദം സാംസ്കാരിക വേദി അംഗങ്ങളായ സ്റ്റീവൻ ഷൈജു, ഏതൻ ജോയ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ വിദ്യാർഥികളാണ്. നവംബർ 23 മുതൽ 29 വരെ ജപ്പാനിലാണ് ചാമ്പ്യൻഷിപ്. വാർത്താ സമ്മേളനത്തിൽ അഡ്വ. കെ ആർ അജിത്ത് ബാബു, സുൽക്കിഫൽ, ജോയ്സൻ പോൾ, ഹെലൻ റോസ് ബെന്നി എന്നിവർ പങ്കെടുത്തു. Read on deshabhimani.com