ചെറുതുരുത്തിയിൽ 
കോൺഗ്രസ്‌ അതിക്രമം



ചെറുതുരുത്തി  ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത്‌ അനുമതിയില്ലാതെ ഫ്ലക്‌സ്‌ ബോർഡുകൾ സ്ഥാപിക്കുന്നത് അന്വേഷിച്ച വള്ളത്തോൾ നഗർ  പഞ്ചായത്ത് പ്രസിഡന്റിനും സ്ഥിരം സമിതി അധ്യക്ഷനുമുൾപ്പെടെ മർദനമേറ്റു. വെള്ളിയാഴ്ച വൈകിട്ട്‌  5.30 ഓടെയാണ് സംഭവം.     കൊച്ചിൻ പാലത്തിന് സമീപത്തായി പഞ്ചായത്തിന്റെ അധീനതയിലുള്ള ഹാപ്പിനസ് പാർക്കിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് മദ്യ ലഹരിയിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ  സംഘടനയുടെ പേരില്ലാത്ത ഫ്ലക്‌സ്‌ ബോർഡുകൾ സ്ഥാപിച്ചു. ഇത് അന്വേഷിച്ചെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, സ്ഥിരം സമതി അധ്യക്ഷൻ കെ ആർ ഗിരീഷ്‌ എന്നിവരെ മർദിക്കുകയായിരുന്നു. ഇരുവരേയും ആദ്യം ഓട്ടുപാറ ജില്ലാ  ആശുപത്രിയിലും ചുറ്റിക കൊണ്ട്‌ തലയ്ക്കടിയേറ്റ്‌ പരിക്കേറ്റ ഗിരീഷിനെ പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.        സംഘടനാസംവിധാനം പാടെ തകർന്ന ചെറുതുരുത്തിയിലെ  കോൺഗ്രസ് പരാജയഭീതിയിൽ വെറിപൂണ്ടു നടക്കുകയാണ്. പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസിന് നിലവിൽ ഒരുമെമ്പർ പോലുമില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും സിപിഐ എം  വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ ആവശ്യപ്പെട്ടു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റിനെയും സ്ഥിരം സമിതി അധ്യക്ഷനെയും മർദിച്ചതിൽ പ്രതിഷേധിച്ച് ചെറുതുരുത്തിയിൽ സിപിഐ എം പ്രവർത്തകർ  പ്രകടനം നടത്തി Read on deshabhimani.com

Related News