പനി ബാധിച്ച് കുഞ്ഞ് മരിച്ചു: 
ചികിത്സ വൈകിയതായി പരാതി

ദ്രയാഷ്


ഒല്ലൂർ പനി ബാധിച്ച് ചികിത്സക്ക് എത്തിയ ഒരു വയസ്സുകാരൻ  മരിച്ചു.  ചികിത്സ വൈകിയതാണ് മരണ കാരണം എന്നാരോപിച്ച് വീട്ടുകാർ ഒല്ലൂർ പൊലീസിൽ പരാതി നൽകി. നടത്തറ കുംഭാര വീട്ടിൽ വിനുവിന്റെ മകൻ ദ്രയാഷ് (ഒന്ന്)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്നാണ്‌ ഒല്ലൂരിലെ സെന്റ് വിൻസന്റ് ഡി പോൾ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്‌. എന്നാൽ കുട്ടിയെ ചികിത്സിച്ചത് ഡോക്ടറല്ല നാഴ്‌സാണ് എന്നാണ് വീട്ടുകാർ പറയുന്നത്. ആരോഗ്യനില മോശമായതിനെതുടർന്ന് കുട്ടിയെ ത്യശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.      കുട്ടിക്ക് വേണ്ട രിതിയിൽ ചികിത്സ ലഭിക്കാത്തതാണ് മരണകാരണം എന്നാണ് വീട്ടുകാരുടെ പരാതി.  അസ്വഭാവിക മരണത്തിന് ഒല്ലൂർ പൊലീസ് കേസ്‌ എടുത്തു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച സമയം മുതൽ മികച്ച പരിചരണമാണ് നൽകിയത് എന്നും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മികച്ച ചികിത്സക്കായി രണ്ട് നഴ്‌സുമാരുടെ സഹായത്തോടെ ആശുപത്രിയുടെ ആബുലൻസിൽ മറ്റൊരു ആശുപത്രിയിലെക്ക് എത്തിക്കുകയാണ് ഉണ്ടായതെന്നും ആശുപത്രി  അധികൃതർ  അറിയിച്ചു. ശിശുരോഗ വിദഗ്ദൻ തന്നെയാണ് കുട്ടിയെ പരിശോധിച്ച് ചികിത്സ നൽകിയത് എന്നും പത്രകുറിപ്പിലുടെ അറിയിച്ചു. കുട്ടിയുടെ  അമ്മ: രാഖി. സഹോദരങ്ങൾ തീർഥ, തൃഷ്‌ണ. Read on deshabhimani.com

Related News