അകമല മണ്ണിടിച്ചിൽ: 
വിദഗ്‌ധ പഠനം നടത്തും



തൃശൂർ  വടക്കാഞ്ചേരി  അകമല - മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിഞ്ഞ പ്രദേശത്ത്‌ വിദഗ്‌ധ പഠനം നടത്തും.  മണ്ണിടിച്ചിൽ സാധ്യതാ പ്രദേശത്ത്‌ കലക്ടർ  അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.  മുൻകരുതൽ നടപടിയുടെ ഭാഗമായി   പ്രദേശത്തെ 500 മീറ്റർ  ചുറ്റളവിൽ  81 കുടുംബങ്ങളെ മാറ്റിയതായി കലക്ടർ പറഞ്ഞു.    അടുത്ത ഒരറിയിപ്പുണ്ടാകുന്നതുവരെ തിരിച്ചു വരാൻ പാടില്ല.  ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ഭൂജലവകുപ്പ്, സോഷ്യൽ കൺസർവേറ്റർ  തുടങ്ങിയവർ അടങ്ങുന്ന വിദഗ്ധ സംഘം  സ്ഥലം സന്ദർശിച്ച്‌ അപകട ഭീഷണിയുള്ളതായി അറിയിച്ചു. എന്നാൽ ഭീതി വേണ്ടെന്നും പ്രദേശത്ത്‌ കൂടുതൽ വിദഗ്‌ധ പഠനം നടത്തുമെന്നും കലക്ടർ പറഞ്ഞു.  Read on deshabhimani.com

Related News