യുഡിഎഫ്‌ സംഘർഷം 
സൃഷ്ടിക്കുന്നത്‌ തോൽവി 
ഭയന്ന്‌: മന്ത്രി മുഹമ്മദ്‌ റിയാസ്‌



ചേലക്കര എൽഡിഎഫ് വിജയം ഉറപ്പായതോടെ  യുഡിഎഫ്‌ ബോധപൂർവം സംഘർഷമുണ്ടാക്കാൻ  സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ മാധ്യമപ്രവർത്തരോട്‌ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌  സംഘർഷത്തിന് ആഹ്വാനം ചെയ്യുന്നത്‌ യുഡിഎഫ് പദ്ധതിയുടെ ഭാഗമാണ്‌. സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് തീരുമാനിച്ചുവെന്നതിന്റെ  തെളിവാണ് കെ സുധാകരന്റെ ആഹ്വാനം.  ചേലക്കരയിലും പാലക്കാടും യുഡിഎഫ്‌ തോൽവി ഉറപ്പിച്ചിരിക്കുകയാണ്‌.      കൊടകര  വെളിപ്പെടുത്തലിൽ - ബിജെപിക്കെതിരെ കെ സുധാകരൻ മിണ്ടുന്നില്ല. ബിജെപിയുടെ ചിഹ്നം താമര മാറ്റി ചാക്ക് ആക്കണം. ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്‌. മൂന്ന്‌ കൊല്ലം ഇഡി എവിടെയായിരുന്നു. ഇഡിയുടെ നിലപാടിനെ പ്രതിപക്ഷനേതാവ് വിമർശിക്കുന്നില്ല. Read on deshabhimani.com

Related News