ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം 7ന്
തൃശൂർ സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാല ചിത്രരചനാ ജില്ലാ മത്സരം ശനിയാഴ്ച രാവിലെ പത്തിന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടത്തും. ജനറൽ ഗ്രൂപ്പിൽ മൂന്ന് വിഭാഗങ്ങളിലാണ് (പ്രായം അഞ്ച്–- എട്ട്, ഒമ്പത്–12, 13–16) മത്സരം. ഭിന്നശേഷി വിഭാഗത്തിൽ രണ്ട് വിഭാഗങ്ങളിലായാണ് (പ്രായം അഞ്ച്–- പത്ത്, 11– 18) മത്സരം. ഓരോ വിഭാഗത്തിലും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിക്കും. രണ്ട് മണിക്കൂറാണ് മത്സരം. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ജലച്ചായം, എണ്ണച്ചായം, പെൻസിൽ എന്നിവ വരയ്ക്കാനായി ഉപയോഗിക്കാം. ജില്ലാതല മത്സരത്തിലെ അഞ്ച് സ്ഥാനക്കാരുടെ ചിത്രങ്ങളാണ് സംസ്ഥാനതല മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ഭിന്നശേഷിക്കാർ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പങ്കെടുക്കുന്നവർ ആറിന് വൈകിട്ട് ആറിന് മുമ്പായി വാട്സാപ്പിൽ പേര്, വയസ്സ്, ഫോൺ നമ്പർ എന്നിവ അയക്കണം. വാട്സാപ്പ് നമ്പർ:8281 094209, 9447771114. Read on deshabhimani.com