കെട്ടുചായം തുടങ്ങി

കെട്ടുചായം–- ബാന്ദ്‌നി ആന്‍ഡ് ഷിബോരി ടെക്‌സ്റ്റൈല്‍ കളറിങ് ശില്‍പ്പശാല കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കേരള ലളിതകലാ അക്കാദമി അയ്യന്തോൾ കോസ്റ്റ് ഫോർഡിലെ സ്ത്രീ ശക്തികേന്ദ്രയുമായി സഹകരിച്ച് അയ്യന്തോൾ കോസ്റ്റ് ഫോർഡിൽ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന കെട്ടുചായം–- ബാന്ദ്‌നി ആൻഡ് ഷിബോരി ടെക്‌സ്റ്റൈൽ കളറിങ് ശിൽപ്പശാലയ്ക്ക് തുടക്കമായി. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാലമുരളീകൃഷ്ണൻ അധ്യക്ഷനായി.  കോസ്റ്റ് ഫോർഡ് ഡയറക്ടർ ഡോ. എം എൻ സുധാകരൻ, സ്ത്രീശക്തി കേന്ദ്ര പ്രസിഡന്റ് ഡോ. ഡി ഷീല, സെക്രട്ടറി രാജേശ്വരി മേനോൻ എന്നിവർ സംസാരിച്ചു. കലാകാരായ ഉസ്മാൻ പക്കത്ത്, എം അവനി എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. ബുധനാഴ്ച സമാപിക്കും. Read on deshabhimani.com

Related News