കണ്ണീർ തോരാതെ വ്യാപാരികൾ

ഓട്ടുപാറ വാഴാനി റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ച നിലയിൽ


വടക്കാഞ്ചേരി  മഴ പെയ്തൊഴിഞ്ഞെങ്കിലും ദുരിതത്തിന്‌ അറുതിയാവാതെ വടക്കാഞ്ചേരി -ഓട്ടുപാറയിലെ വ്യാപാരികൾ. പ്രദേശത്ത്‌ രണ്ട് കോടിയുടെ നഷ്ടമാണ്‌ വകയിരുത്തുന്നത്‌. കനത്ത മഴയിൽ ടൗൺ വെള്ളത്തിൽ മുങ്ങി വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത സ്ഥിതിക്ക് മാറ്റം വന്നെങ്കിലും സ്ഥാപനങ്ങളിലെ ഒട്ടുമിക്ക സാധനങ്ങളും ചെളി കയറി നശിച്ച നിലയിലാണ്‌. നിത്യോപയോഗ സാധനങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ആയുർവേദ സാമഗ്രികൾ, മരുന്നുകൾ,  കംപ്യൂട്ടർ, ഇൻവർട്ടർ, യുപിഎസ്, ഗൃഹോപകരണ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം നശിച്ചവയിൽ ഉൾപ്പെടും. ഓണകച്ചവടം പ്രതീക്ഷിച്ച് വ്യാപാരികൾ സ്റ്റോക്ക് ചെയ്തിരുന്ന ഉൽപ്പന്നങ്ങളാണ് നശിച്ചത്. ഓട്ടുപാറ വാഴാനി റോഡ് മുതൽ പുഴപ്പാലം വരെയുള്ള വ്യാപാരികൾക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്. ഓട്ടുപാറയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും വെള്ളം കയറി വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആധുനിക  മെഷനറികളും, കട്ടിൽ എന്നിവ നശിച്ചതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.     Read on deshabhimani.com

Related News