ജയിലിൽ കിടക്കുന്ന മകന് 
കഞ്ചാവ്‌ നൽകാനെത്തിയ അമ്മ അറസ്റ്റിൽ

അറസ്റ്റിലായ ലത


 വിയ്യൂർ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ കിടക്കുന്ന മകന് കഞ്ചാവ്‌ നൽകാനെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് സ്വദേശി കുന്നിൽ വീട്ടിൽ ലത (45) യാണ് കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ വി നിധിനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്‌തത്‌. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയായ ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയാണ്‌ കഞ്ചാവ് എത്തിക്കാൻ ശ്രമം നടത്തിയത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ഹാൻഡ്‌ ബാഗിൽനിന്ന്‌ കഞ്ചാവ് കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് 80 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ  കെ എം സജീവ്, ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ എം എസ് സുധീർകുമാർ, എം എസ് ജിതേഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ കെ അമിത, വി സി സോന ഉണ്ണി എന്നിവരും ഉണ്ടായിരുന്നു. Read on deshabhimani.com

Related News