എഫ്സി കേരളയ്ക്കും സ്പാരോസിനും കിരീടം

അണ്ടർ 13 വിഭാഗത്തിൽ വിജയികളായ എഫ്സി കേരളയ്ക്ക്‌ ഡിഎഫ്എ പ്രസിഡന്റ്‌ സി സുമേഷ് ട്രോഫി സമ്മാനിക്കുന്നു


തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടത്തിയ ജില്ലാ അക്കാദമി ലീഗ് ഫുട്ബോൾ മത്സരത്തിന്റെ അണ്ടർ 13 വിഭാഗം ഫൈനലിൽ എഫ്സി കേരള, സ്പാരോസ് തൃശൂരിനെ ഏകപക്ഷീയമായ മൂന്ന്‌ ഗോളിന്‌ പരാജയപ്പെടുത്തി കിരീടം നേടി. അണ്ടർ 15 വിഭാഗം ഫൈനലിൽ സ്പാരോസ് തൃശൂർ, എഫ്സി കേരളയെ ഏകപക്ഷീയമായ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ കിരീടം നേടി. ഡിഎഫ്എ പ്രസിഡന്റ്‌ സി സുമേഷ്, കെഎഫ്എ വൈസ് പ്രസിഡന്റ്‌ പി സി ജോൺസൺ, ഡിഎഫ്എ സെക്രട്ടറി ജോസ് പൂക്കോടൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അണ്ടർ 13 വിഭാഗത്തിൽ കളിയിലെ താരമായി എഫ്സി കേരളയിലെ രഹാനിനെയും അണ്ടർ 15 വിഭാഗത്തിൽ സ്പാരോസിലെ റിസ്ഹിനിനെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News