ഓണം പുസ്തകോത്സവം തുടങ്ങി

കേരള സാഹിത്യ അക്കാദമിയുടെ ഓണം പുസ്തകോത്സവം പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ഉ​ദ്ഘാടനം ചെയ്യുന്നു


തൃശൂർ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഓണം പുസ്തകോത്സവത്തിന് തുടക്കമായി.  അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.  കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ 10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്.  അക്കാദമി വൈലോപ്പിള്ളി ഹാളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് പുസ്തകോത്സവം. ‌12ന് സമാപിക്കും. സെക്രട്ടറി സി പി അബൂബക്കർ, മാനേജർ പി കെ മിനി, പബ്ലിക്കേഷൻ ഓഫീസർ എൻ ജി നയനതാര തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News