ഡിവൈഎഫ്ഐ പ്രതിഷേധിച്ചു



തൃശൂർ  മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സുധാകരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.  യൂത്ത് സെന്ററിൽ നിന്നാരംഭിച്ച പ്രകടനം പടിഞ്ഞാറേക്കോട്ടയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു അധ്യക്ഷയായി. ജില്ലാ ട്രഷറർ കെ എസ് സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി എസ് സംഗീത്, വൈസ് പ്രസിഡന്റ്‌ എറിൻ ആന്റണി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News