എജീസ് ഓഫീസ് മാർച്ച് വിജയിപ്പിക്കും
തൃശൂർ വയനാട് ദുരന്തത്തിൽ കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിലും ധർണയിലും 1000 പേരെ പങ്കെടുപ്പിക്കാൻ ജനതാദൾ എസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. അഡ്വ. സി ടി ജോഫി ഉദ്ഘാടനം ചെയ്‌തു. ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാൻ, പ്രീജു ആന്റണി, രാജൻ ഐനിക്കുന്നൻ, കെ രഞ്ജിത്ത്, നാരായണൻ നമ്പൂതിരി, ഡോ. കെ എച്ച് ഷക്കീല, ബാബു മാളിയേക്കൽ, സി ടി ഡേവിസ്, പി എം ഉമേഷ്, എം എം അൻസാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com