മതനിരപേക്ഷത തകർന്നാൽ ഇന്ത്യ ഇല്ലാതാകും: എം സ്വരാജ്



തൃശൂർ ഇന്ത്യ തലയുയർത്തി നിൽക്കുന്നത് മതനിരപേക്ഷതയിലാണെന്നും അത് തകർന്നാൽ ലോക ഭൂപടത്തിൽ  ഇന്ത്യയുടെ സ്ഥാനം  ഇല്ലാതാകുമെന്നും  എം സ്വരാജ്.  സിപിഐ എം ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ഒരിക്കലും ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിക്കില്ല. മതരാഷ്ട്രമായി മാറിയാൽ ഇന്ത്യക്ക്‌  നിലനിൽപ്പില്ല.  വർഗീയ രാഷ്ട്രീയ പദ്ധതിയാണ് ഹിന്ദുത്വ രാഷ്ട്രം. ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷതയെ അനുകൂലിക്കുന്നവർക്കും ഇടമുണ്ടാകില്ല. ഇവരാരുമില്ലാത്ത ഇന്ത്യയാണ് ആർഎസ്എസിന്റെ സ്വപ്നം. ഇതിനോടെല്ലാം പൊരുതി നിൽക്കുന്ന നാട് കേരളം മാത്രമാണ്. അതിനാൽ കേരളത്തോട് കേന്ദ്രസർക്കാർ ശത്രുതാനയങ്ങളാണ് സ്വീകരിക്കുന്നത്. സാമ്പത്തികമായി ശ്വാസം മുട്ടിച്ചു കൊല്ലാനാണ് മോദി സർക്കാരിന്റെ നീക്കം. ഈ നയങ്ങളോട് ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്നും എം സ്വരാജ് പറഞ്ഞു. Read on deshabhimani.com

Related News