തവള മനുഷ്യന്‍ ഇന്ന് തൃശൂരില്‍



തൃശൂർ തവള വിശേഷങ്ങളുമായി തൃശൂരിലേക്ക് ഇന്ത്യയുടെ തവളമനുഷ്യൻ ഡോ. സത്യാഭാമ ദാസ് ബിജു എത്തുന്നു. വ്യാഴാഴ്ച വൈകിട്ട്‌ നാലിന് കേരള സാഹിത്യഅക്കാദമി ചങ്ങമ്പുഴ ഹാളിലാണ് പരിപാടി. ഉഭയജീവികളുടെ വർ​ഗീകരണം, അവയുടെ പരിണാമം, ജീവശാസ്ത്രം എന്നിവ സംബന്ധിച്ച ​ഗവേഷണങ്ങൾ നടത്തി ലോക ശ്രദ്ധനേടിയ മലയാളിയാണ് ബിജു.  കേരളത്തിലെയും ഇന്ത്യയിലെയും തവളകളെ ലോക പ്രസിദ്ധമാക്കിയതും നമ്മുടെ തവളമനുഷ്യൻ തന്നെ. ഉഭയജീവി സംരക്ഷണവും ​ഗവേഷണാനുഭവങ്ങളും പങ്കുവയ്ക്കും. കൊല്ലം കടയ്ക്കലിൽ ജനിച്ച ബിജുവാണ് ലോകമറിയാത്ത 200ഓളം തവളകൾ പശ്ചിമഘട്ടത്തിലുണ്ടെന്ന്‌ റിപ്പോർട്ട് ചെയ്തത്. മാവേലിത്തവളയെ കണ്ടെത്തിയതും അദ്ദേഹം തന്നെ. പാരീസിലും ലണ്ടനിലും ബ്രസൽസിലും ​ഗവേഷണം നടത്തി തവളകളുടെ രണ്ട് കുടുംബങ്ങളും 10 ജനുസുകളും 104 സ്പീഷിസുകളും കണ്ടെത്തി. ഇന്ത്യയുടെ ഉഭയജീവി ​ഗവേഷണത്തിന്റെ 25 ശതമാനവും ബിജുവിന്റെ സംഭാവനയാണ്. ഉഭയജീവികളെപ്പറ്റി പുതിയ അറിവുകൾ നൽകിയ ലോകത്തെ മികച്ച നാല് ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ്. ഡോ. ബിജു ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. നിലവിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഹാർവാർഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോയും കംപാരറ്റീവ് സുവോളജി മ്യൂസിയത്തിലെ അസോസിയറ്റുമാണ്. Read on deshabhimani.com

Related News