നാടകോത്സവത്തിന് 
22 ന് തിരിതെളിയും



തിരുവില്വാമല  ഗ്രാമീണ വായനശാലയുടെ വാർഷികത്തോടനുബന്ധിച്ച് 22ന്  വി കെ എൻ സ്മാരക വായനശാലാ ഹാളിൽ  നാടകോത്സവത്തിന്  തുടക്കമാകും. ദിവസവും വൈകിട്ട് 7.30 മുതൽ നാട്ടകം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അഞ്ച്‌ ദിവസങ്ങളിലായാണ് നാടകങ്ങൾ  അരങ്ങേറുക. 22ന് ഹരിപ്രസാദ് സംവിധാനം ചെയ്യുന്ന ‘അതിനുമപ്പുറം’ , 23ന് രുഗ്മിണി വേണു   സംവിധാനം ചെയ്‌ത ‘അനാമിക’, 24 ന്  ഗോപകുമാർ സംവിധാനം ചെയ്‌ത ‘പ്രതീക്ഷ’, 25 ന് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ‘വെയ് രാജാ വെയ്‌’, 26 ന് ഗിരീഷ് രാധാകൃഷ്ണന്റെ ‘അടിമച്ചങ്ങല’ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. പ്രോഗ്രാം കോ–- ഓർഡിനേറ്റർ പി ജയപ്രകാശ്, വായനശാലാ സെക്രട്ടറി ബാബു,  പ്രസിഡന്റ്‌  എൻ രാംകുമാർ,  നാട്ടകം കലാസാംസ്കാരിക വേദി പ്രസിഡന്റ്‌   ഇ യു ഹരിപ്രസാദ്, സെക്രട്ടറി ടി കെ സുരേഷ് ബാബു എന്നിവർ  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News