പറന്നെത്തി തുമ്പികൾ; കാടും മേടും കടന്ന്‌

സിന്ദുരത്തുമ്പി


തൃശൂർ ഓണത്തുമ്പികൾക്ക്‌ കൂട്ടായി ചങ്ങാതി തുമ്പികളും സൂചിത്തുമ്പികളും.. ഇടയ്‌ക്കെത്തുന്ന സഞ്ചാരിത്തുമ്പികൾക്ക്‌ കൂട്ടിന്‌ കല്ലൻതുമ്പികളും.. തുമ്പികൾക്ക്‌ വിഹരിക്കാൻ കോൾപ്പാടം നിറയെ ഇടമുണ്ട്‌... ആരും ശ്രദ്ധിക്കാതെ പോകുന്ന അപൂർവയിനം തുമ്പകളെ ക്യാമറയിൽ പകർത്തി ലോകത്തോട്‌ പങ്കുവയ്‌ക്കുകയാണ്‌  ഈ  നിരീക്ഷകർ.  കോൾപ്പാടത്ത്‌ നടത്തിയ സർവേയിൽ  30 വ്യത്യസ്തതരം തുമ്പികളെയാണ് കണ്ടെത്തിയത്‌. എട്ടിനം സൂചി തുമ്പികളെയും 22 ഇനം  കല്ലൻ തുമ്പികളെയും   കണ്ടെത്തി.  കോൾ തണ്ണീർതട ആവാസ വ്യവസ്ഥയിലെ തുമ്പികളുടെ വൈവിധ്യം രേഖപ്പെടുത്താനായി സംഘടിപ്പിക്കുന്ന വാർഷിക സർവേയിലൂടെയാണ്‌ അപൂർവയിനം തുമ്പികളെ ജില്ലയിലെ വിവിധ കോൾപ്പാടങ്ങളിൽ കണ്ടെത്തിയത്‌.  തുമ്പി- –- പക്ഷി നിരീക്ഷകരുടെയും വിദ്യാർഥികളുടെയും കോൾനില സംരക്ഷക കൂട്ടായ്‌മകളുടെയും സന്നദ്ധ സംഘടനകളുടെയും  നേതൃത്വത്തിൽ അടാട്ട്, മാറഞ്ചേരി, തൊമ്മാന, പാലയ്‌ക്കൽ, ചേനം, മനക്കൊടി -പുള്ള്, ഉപ്പുങ്ങൾ, പുല്ലഴി, ഏനമാവ് എന്നിവിടങ്ങളിലാണ്‌ സർവേ സംഘടിപ്പിച്ചത്.  ചങ്ങാതിത്തുമ്പികളെയാണ്‌ കൂടുതൽ കണ്ടത്‌.   ഓണത്തുമ്പി, സഞ്ചാരിത്തുമ്പി, കാറ്റാടി തുമ്പി, ശലഭ തുമ്പി, നാട്ടു പൂത്താലി, സിന്ദൂര തുമ്പി, നാട്ടുകടുവ എന്നിവയെയാണ് സർവേയിൽ  കണ്ടെത്താനായി.    കോൾ നിലങ്ങളിലെ  പ്രധാനപ്പെട്ട തണ്ണീർത്തട മേഖലകളിൽ നടന്ന സർവേയിൽ 55 പേർ നിരീക്ഷകർ പങ്കെടുത്തു. കോൾ ബേഡേഴ്സ് കലക്ടീവിന്റെ ആഭിമുഖ്യത്തിൽ റാംസാർ ബേഡ് മോണിറ്ററിങ് പദ്ധതിയുടെ ഭാഗമായി പക്ഷികളുടെ കണക്കെടുപ്പും ഇതോടൊപ്പം നടത്തി. ദേശാടനകാലത്തെ വരവറിയിച്ച്‌ വർണക്കൊക്കുകളും പെലിക്കണുകളും ചട്ടുകക്കൊക്കന്മാരെയും കോൾപ്പാടത്ത് നിന്ന് കണ്ടെത്തി.   രാജു കാവിൽ, പി കെ സിജി, കെ എസ് സുബിൻ, ഡോ. ആദിൽ നഫർ, മിനി ആന്റോ,  പി കെ സിജി, ആർ വി രഞ്ജിത്ത്, അലൻ അലെക്സ്, കെ പി ഡിജുമോൻ, എസ് പ്രശാന്ത്,  ജെ ജെയിൻ, ധന്യ ശ്രീജിത്ത്, ലതീഷ് ആർ നാഥ്, സേതുമാധവൻ, സണ്ണി ജോസഫ്, ഡോ. മഹേഷ്, അളകനന്ദ, രാഹുൽ ശങ്കർ, മനോജ് കുന്നമ്പത്ത്  എന്നിവർ  വിവിധ പ്രദേശങ്ങളിൽ സർവേകൾക്ക് നേതൃത്വം നൽകി.  കോൾനിലങ്ങളിലെ തുമ്പികളെക്കുറിച്ച്‌ നടന്ന ഓൺലൈൻ ക്ലാസിൽ ഗവേഷകനായ വിവേക് ചന്ദ്രൻ, മനോജ് കരിങ്ങാമഠത്തിൽ, ഗവേഷക രാജശ്രീ വാസുദേവൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News