എസ്എഫ്ഐയ്ക്ക് മിന്നും ജയം

ആമ്പല്ലൂർ ത്യാഗരാജാ പോളിടെക്നിക്‌ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും തൂത്തുവാരിയ എസ്എഫ്ഐ സാരഥികളുടെയും പ്രവർത്തകരുടെയും ആഹ്ലാദ പ്രകടനം


തൃശൂർ ‘പെരുംനുണകൾക്കെതിരെ സമരമാവുക’ എന്ന മുദ്രവാക്യമുയർത്തി മത്സരിച്ച എസ്എഫ്ഐയ്ക്ക് പോളിടെക്നിക്‌ തെരഞ്ഞെടുപ്പിൽ  മിന്നും ജയം. ജില്ലയിലെ ഏഴ് പോളിടെക്നിക്കിൽ ആറിടത്ത് മുഴുവൻ സീറ്റും സ്വന്തമാക്കിയാണ് എസ്എഫ്ഐയുടെ ഉജ്വല നേട്ടം. കെഎസ് യുവിൽ നിന്ന് ചേലക്കര ഗവ. പോളി എസ്എഫ്ഐ പിടിച്ചെടുത്തു.  ഇവിടെ ഒരു സീറ്റിൽ പോലും ജയിക്കാൻ കെഎസ് യുവിനായില്ല. കൊരട്ടി ഗവ. പോളി,  അളഗപ്പനഗർ ത്യാഗരാജ  പോളി, കുന്നംകുളം ഗവ. പോളി എന്നിവിടങ്ങളിലും എല്ലാ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ നെടുപുഴ ​ഗവ. വനിത പോളി, തൃപ്രയാർ ശ്രീരാമ പോളി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു.  കുന്നംകുളം പോളിടെക്‌നിക്,  അളഗപ്പനഗർ പോളി എന്നിവിടങ്ങളിൽ  വനിതാ വൈസ് ചെയർപേഴ്സൺ,  കൊരട്ടി പോളിയിൽ മാഗസിൻ എഡിറ്റർ,  വനിതാ വൈസ് ചെയർപേഴ്സൺ എന്നീ സീറ്റുകളും എതിരില്ലാതെ ജയിച്ചു. കഴിഞ്ഞ വർഷം കൊരട്ടിയിലും നെടുപുഴയിലും എസ്എഫ്ഐയ്ക്ക് ചെയർമാൻ സീറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ എല്ലാ സീറ്റും എസ്എഫ്ഐ തൂത്തുവാരി.  തൃശൂർ എംടിഐയിൽ മാത്രമാണ് കെഎസ് യുവിന് ജയിക്കാനായത്. എബിവിപിയുമായുള്ള കൂട്ടുകെട്ടാണ് ഈ വിജയത്തിന്‌ കാരണം. മറ്റിടങ്ങളിലും കെഎസ് യു–- എബിവിപി കൂട്ടുകെട്ട് ശക്തമായിരുന്നെങ്കിലും അതെല്ലാം കാറ്റിൽപറത്തിയാണ് എസ്എഫ്ഐ ഉജ്വല വിജയം സ്വന്തമാക്കിയത്.  വിദ്യാർഥി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സജീവ ചർച്ചയാക്കാൻ കഴിഞ്ഞതാണ്‌  എസ്എഫ്ഐ വിജയത്തിലേക്ക്‌ നയിച്ചത്‌.  എസ്എഫ്ഐയ്ക്ക് വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ് ആർ വിഷ്ണു, സെക്രട്ടറി ജിഷ്ണു സത്യൻ എന്നിവർ അഭിവാദ്യം ചെയ്തു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കലാലയങ്ങളിൽ പ്രകടനം നടത്തി. Read on deshabhimani.com

Related News