ചേർത്തുപിടിച്ചു വയനാടിനെ

കൊടകര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ ഗ്രൂപ്പ് ഡാൻസ്


കുന്നംകുളം ‘നമുക്ക്‌ കൈയിലുള്ളത്‌ നൃത്തമല്ലേ, അതുവെച്ച്‌ വയനാടിനായി എന്തെങ്കിലും ചെയ്‌താലോ’–  കുട്ടികളുടെ ഈ ചോദ്യത്തിൽ നിന്നാണ്‌ ചൂരൽമല ദുരന്തത്തെ അതിജീവിക്കുന്ന ജനതയെ ചേർത്ത്‌ പിടിക്കുന്ന നൃത്താവിഷ്‌കാരം ഒരുങ്ങിയത്‌.  കൊടകര ഹയർ സെക്കൻഡറി സ്‌കൂളിന്റെ സംഘനൃത്തിന്റെ ആശയം വയനാടിന്റെ അതിജീവനമാണ്‌.  വയനാടിന്റെ ഭൂപ്രകൃതിയെ വർണിച്ച്‌ തുടങ്ങുന്ന നൃത്തം കേരളത്തിന്റെ ഒരുമ ഓർമപ്പെടുത്തിയാണ്‌ അവസാനിച്ചത്‌. നമ്മളൊന്നായി ഒത്തൊരുമിച്ച്‌ അതിജീവിക്കുമെന്ന നൃത്ത ഐക്യദാർഢ്യത്തിന്‌ എ ഗ്രേഡ്‌- ലഭിച്ചു.  ആനയുടെ മുന്നിൽ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ട മുത്തശ്ശിയുടെ ‘വോയ്‌സ്‌ ഓവർ’ കൂടി ഉൾപ്പെടുത്തിയാണ്‌ പാട്ടൊരുക്കിയത്‌. ജ്യോതിഷ്‌ തെക്കൂട്ടത്തിന്റെ വരികൾക്ക്‌ അരുൺ നമ്പലത്താണ്‌ സംവിധാനമൊരുക്കിയത്‌.  വസ്‌ത്രത്തിനും മേക്കപ്പിനുമായി വലിയ ചെലവേറുന്ന ഇനത്തിൽ ചെലവ്‌ ചുരുക്കിയാണ്‌ ഇവർ വേദിയിലെത്തിയത്‌. Read on deshabhimani.com

Related News