രണ്ടാം കല്ല് നഗറിൽ ഒരു കോടിയുടെ വികസനം

രണ്ടാംകല്ല് നഗറിലെ വികസന പ്രവർത്തനങ്ങൾ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


ചെങ്ങാലൂർ  പുതുക്കാട് പഞ്ചായത്തിലെ രണ്ടാംകല്ല് നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വികസന പ്രവർത്തനങ്ങൾ  കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ഹിമാദാസൻ,  കൊടകര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ എ പി സീന എന്നിവർ സംസാരിച്ചു. രണ്ടാം കല്ല് നഗറിലെ മൂന്നു റോഡുകൾ പൂർണമായും ഇന്റർലോക്ക് ചെയ്യാനും, ഡ്രൈനേജ് സിസ്റ്റം, ഡിജിറ്റൽ ലൈബ്രറി, വീടുകളുടെ മെയിന്റനൻസ്  എന്നിവയുമാണ്  പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Read on deshabhimani.com

Related News