എഫ്എസ്ഇടിഒ ജില്ലാ മാർച്ച് ഇന്ന്
തൃശൂർ വിവിധ ആവശ്യങ്ങളുന്നയിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും വെള്ളിയാഴ്‌ച ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. കലക്ടറേറ്റിനു മുന്നിൽ രാവിലെ 10.30ന് എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനം ചെയ്യും. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ശമ്പള പരിഷ്‌കരണം നടപടി ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശിക എന്നിവ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, ക്ഷാമബത്തയ്‌ക്കും ശമ്പള പരിഷ്‌കരണത്തിനും ആവശ്യമായ തുകയ്ക്ക് കേന്ദ്ര വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, എച്ച്ബിഎ –- മെഡിസെപ് പദ്ധതികൾ കാര്യക്ഷമമാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. മാർച്ച് ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിക്കും. മാർച്ചിലും ധർണയിലും മുഴുവൻ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാറും ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസും അഭ്യർഥിച്ചു. Read on deshabhimani.com