സാണ്ടര്‍ കെ തോമസ് പുരസ്കാരം പി രാജീവിന് സമ്മാനിച്ചു
ചാലക്കുടി സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സാണ്ടർ കെ തോമസ് 12–--ാമത് അനുസ്മരണ സമ്മേളനം ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്തു. അദേഹത്തിന്റെ സ്മരണക്കായി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള പുരസ്കാരം മന്ത്രി പി രാജീവിന് സമ്മാനിച്ചു. പുരസ്ക്കാര തുകയായ 22,222 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ചാലക്കുടി എസ്എച്ച് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിനെ(റീന ഇട്ട്യച്ചൻ) വിദ്യഭ്യാസ പുരസ്ക്കാരം നല്കി അദരിച്ചു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ജെയ്സൺ മാണി അധ്യക്ഷനായി. സനീഷ്കുമാർ ജോസഫ് എംഎൽഎ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, നഗരസഭാ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, ജോയ് മൂത്തേടൻ, സിബി കെ തോമസ്, ജോർജ് വി ഐനിക്കൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com