തൃശൂരിൽ ആർടിഒയെ 
നിയമിക്കണം: കെബിടിഎ



തൃശൂർ തൃശൂർ ആർടി ഓഫീസിൽ ആർടിഒയെ നിയമിക്കണമെന്ന്‌ കേരള ബസ്‌ ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തൃശൂരിൽ ആർടിഒയും ജോയിന്റ്‌ ആർടിഒയുമില്ലാത്തതിനാൽ ബസുടമകളും മറ്റു വാഹന ഉടമകളും  പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്‌. സർക്കാരിന്‌ ലഭിക്കേണ്ട വരുമാനവും ഇല്ലാതാവുകയാണ്‌. അടിയന്തരമായി ഈ വിഷയം പരിഹരിക്കണമെന്ന്‌ കെബിടിഎ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ്‌ കെ ബി സുരേഷ്‌ കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വി മുജീബ്‌ റഹ്‌മാൻ, ട്രഷറർ പി ജെ റെജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News