അത്തപ്പൂക്കളത്തിൽ നിറഞ്ഞ് വയനാടിന്റെ വേദന
തൃശൂർ ഓണത്തെ വരവേൽക്കാൻ അത്തം നാളിൽ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരനടയിൽ പൂക്കളമൊരുക്കി. കാലങ്ങളായി തേക്കിൻകാട് മൈതാനത്ത് ഒത്തുചേരുന്ന സായാഹ്ന സൗഹൃദ ക്കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പൂക്കളമൊരുക്കിയത്. വയനാട് ദുരന്ത ദൃശ്യങ്ങൾ ആലേഖനം ചെയ്‌ത അത്തപ്പൂക്കളം കാണാൻ ആയിരങ്ങളാണെത്തിയത്. അത്തപ്പൂക്കളത്തിന്റെ മുന്നിൽനിന്ന് മൊബൈലിൽ ഫോട്ടോ പകർത്തിയാണ് പലരും മടങ്ങിയത്. ജാതി –- മത –- വർഗ –- രാഷ്‌ട്രീയ വ്യത്യാസമില്ലാതെ, ഒരേ മനസ്സോടെയാണ് ഏവരും തെക്കേ ഗോപുരനടയിൽ ഒന്നിച്ചത്. കിലോ ക്കണക്കിന് പൂക്കൾകൊണ്ടാണ് കളം തീർത്തത്. കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ ഉദ്‌ഘാടനം ചെയ്‌തു. വയനാടിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സായാഹ്ന സൗഹൃദ കൂട്ടായ്‌മ പ്രവർത്തകരിൽനിന്ന് സ്വരൂപിച്ച ചെക്ക് കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഏറ്റുവാങ്ങി. കൗൺസിലർ പൂർണിമ സുരേഷ്, അഡ്വ. ഷോബി ടി വർഗീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com