തുടരന്വേഷണം: ഹർജി ഇന്ന്‌ പരിഗണിക്കും



തൃശൂർ  കൊടകര  കുഴൽപ്പണ കവർച്ചക്കേസിൽ  തുടരന്വേഷണത്തിന്‌  അനുമതിതേടിയുള്ള അപേക്ഷ  വ്യാഴാഴ്‌ച കോടതിയിൽ സമർപ്പിക്കും. തൃശൂർ സെഷൻസ്‌ കോടതിയിലാണ്‌ അപേക്ഷ  നൽകുക. ബിജെപി  തൃശൂർ ജില്ലാകമ്മിറ്റി  ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പത്‌ കോടി രൂപ എത്തിയെന്ന്‌ മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്‌ മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌  സർക്കാർ തുടരന്വേഷണത്തിന്‌ തീരുമാനിച്ചത്‌.       കോടതി അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ അന്വേഷണം ആരംഭിക്കും. അന്വേഷകസംഘം യോഗം ചേർന്ന്‌ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കും. തിരൂർ സതീശിൽനിന്ന്‌ ആദ്യം മൊഴി രേഖപ്പെടുത്തും.     കള്ളപ്പണം  ഉപയോഗിച്ച്‌ ചില നേതാക്കൾ  ഭൂമിയും വാഹനങ്ങളും വാങ്ങിയതായി സതീശ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌  കെ കെ അനീഷ്‌ കുമാർ എന്നിവർ  കുഴൽപ്പണക്കടത്തുകാരൻ ധർമരാജനെ  പരിചയപ്പെടുത്തിയിരുന്നതായും സതീശ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.   ഇക്കാര്യങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. Read on deshabhimani.com

Related News